സോണിയ ഗാന്ധിയെ ഡല്‍ഹി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു

ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹി ഗംഗാറാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ആസ്പത്രിയിലുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

സോണിയയെ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കുമെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. അവര്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെടുന്നുണ്ടെന്നതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ് റിപ്പോര്‍ട്ട് ചെയ്തു. 2011 ല്‍ വിദഗ്ദ്ധ ചികിത്സക്കായി സോണിയ ഗാന്ധി യുഎസില്‍ പോയിരുന്നു. ശനിയാഴ്ച പാര്‍ലമെന്റില്‍ നടന്ന ബജറ്റ് പ്രസംഗത്തില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.