കളം പിടിക്കാന്‍ വീണ്ടും സോണിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മത്സരിക്കുന്ന 15 അംഗ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

സോണിയ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും മല്‍സരിക്കും. ഉത്തര്‍പ്രദേശിലെ പതിനൊന്നും ഗുജറാത്തിലെ നാലും സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു.

സല്‍മാന്‍ ഖുര്‍ഷിദ് യു.പിയിലെ ഫറൂഖാബാദില്‍ മല്‍സരിക്കും. ജിതിന്‍ പ്രസാദ ദൗരാഹ്രയിലും ആര്‍.പി.എന്‍.സിങ് കുശിനഗറിലും ജനവിധി തേടും.