ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ ബോളിവുഡ് താരം സോനം കപൂര്‍

വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം വര്‍ധിപ്പിക്കുമെന്നും അത് കുടുംബ കലഹത്തിനും വിവാഹമോചനത്തിനും കാരണമാകുമെന്നും പറഞ്ഞ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ ബോളിവുഡ് താരം സോനം കപൂര്‍. സ്വബോധമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോയെന്നും വിഡ്ഡിത്തവും പിന്തിരിപ്പന്‍ പരാമര്‍ശവുമാണ് മോഹന്‍ ഭാഗവതിന്റേത് എന്നും സോനം കപൂര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അഹമ്മദബാദില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പരാമര്‍ശം. 2000 വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതീയ സംസ്‌കാരത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല, സ്ത്രീകള്‍ വീടിനകത്ത് അടങ്ങിയിരിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അത് വളരെ മനോഹരമായ കാലഘട്ടമായിരുന്നുവെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു.

SHARE