വരുന്നു ജൂനിയര്‍ ടെണ്ടുല്‍ക്കര്‍; സച്ചിന്റെ മകന്‍ മുംബൈ ടീമില്‍

മുംബൈ: വിസ്സി ട്രോഫിക്കുള്ള 15 അംഗ മുംബൈ ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും. ആന്ധ്രാപ്രദേശില്‍ ഓഗസ്റ്റ് 22 മുതലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

പത്തൊമ്പതുകാരനായ താരം നേരത്തെ ടി20 മുംബൈ ലീഗില്‍ മികവുകാട്ടിയിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിനായി നെറ്റ്‌സില്‍ പന്തെറിഞ്ഞും അര്‍ജുന്‍ ശ്രദ്ധ നേടിയിട്ടുണ്ട്.