നൂറ്റാണ്ടിലെ ഗോളോ.. അതിശയിപ്പിച്ച് സണ്‍

മനോഹരം… സുന്ദരം …. ദക്ഷിണ കൊറിയന്‍ ക്യാപ്റ്റന്‍ ഇന്ന് ബര്‍ണലിക്കെതിരെ നേടിയ ഗോളിനെ വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ല.സ്വന്തം ടീമിന്റെ പെനാല്‍ട്ടി ബോക്‌സില്‍ നിന്ന് കുതിച്ച സണ്‍ നിന്നത് എതിര്‍ വലയില്‍ ഗോള്‍ നേടിയതിന് ശേഷമാണ്.

.ബര്‍ണലി ടീമിലെ എല്ലാ താരങ്ങളെയും മറികടന്നായിരുന്നു സണിന്റെ നേട്ടം. ഇംഗ്ലീഷ് പ്രമീയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച ഗോളായി ഇതിനോടകം ഗോള്‍ വിലയിരുക്കി കഴിഞ്ഞു. സ്വന്തം ബോക്‌സില്‍ നിന്നും സണിന്റെ കാലില്‍ പന്ത് എത്തുമ്പോള്‍ എതിരാളികള്‍ മുന്നിലും പിന്നിലുമായി സമാസമം. ആദ്യ രണ്ടു ടച്ചുകള്‍ക്കുള്ളില്‍ എതിര്‍ ടീമിലെ ഗോളിയടക്കം ആറുപേര്‍ തടയാനും രണ്ടുപേര്‍ പുറകെ പന്തു തട്ടിയെടുക്കാനുമുള്ള തീവ്ര ശ്രമത്തിലായിരുന്നു.ഇതിനെല്ലാം കവച്ചാണ് പത്ത് സക്കന്റിനുള്ളില്‍ രണ്ടു സുന്ദര നീക്കത്തിലൂടെ സണ്‍ പന്തു വളയിലെത്തിക്കുന്നത്‌

SHARE