സ്വത്തിനെ ചൊല്ലി തര്‍ക്കം; വൃദ്ധ മാതാവിനെ മകന്‍ ക്രുരമായി മര്‍ദിച്ചു

മാവേലിക്കര: സ്വത്ത് വീതം വെക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാവേലിക്കരയില്‍ വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്‍ നായരാണ് അമ്മയെ ക്രൂരമായി മര്‍ദിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മര്‍ദനമേറ്റ ഭവാനി അമ്മയെ(74) പൊലീസ് മാവേലിക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മകനെതിരെ കേസെടുക്കുമെന്ന് നൂറനാട് പൊലീസ് പറഞ്ഞു.

SHARE