സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം

കൊല്‍ക്കത്ത: മുന്‍ ലോകസഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. ശ്വാസതടസ്സത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന് ഡയലാസിസ് നടത്തുന്നുണ്ട്.
മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ജൂണ്‍ അവസാന വാരം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ നില വീണ്ടും വഷളാവുകയായിരുന്നു.

SHARE