കോവിഡ് ബാധിതരില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരുടെ എണ്ണം വൈറസ് ബാധിച്ച മൊത്തം ആള്‍ക്കാരുടെ മൂന്നിലൊന്നുവരാമെന്നു വിദഗ്ധര്‍. സൗത്ത് ചൈനാ മോണിങ് പോസ്റ്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്. നിരവധി പേരില്‍ കൊറോണ പടര്‍ന്ന് കൊണ്ടിരിക്കുന്നു. പനി,ചുമ, തൊണ്ട വേദന എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഈ പറഞ്ഞ ലക്ഷണങ്ങളൊന്നും ചിലരില്‍ കാണുന്നില്ല. കൊവിഡ് ബാധിതരില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്തവരുടെ എണ്ണം വൈറസ് ബാധിച്ച മൊത്തം ആള്‍ക്കാരുടെ മൂന്നിലൊന്നുവരാമെന്നു വിദഗ്ധര്‍ പറയുന്നു.
നമ്മുടെ ശരീരത്തിലേക്ക് കയറുന്ന വൈറസ് ഏകദേശം രണ്ട് മുതല്‍ 14 ദിവസം കഴിയുമ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കേണ്ടതാണ്. പക്ഷേ, ചിലരില്‍ ഇന്‍ക്യുബേഷന്റെ പിരീഡിന്റെ കാലയളവ് 21 ദിവസം വരെ നീണ്ട് പോകുന്നത് കാണുന്നുണ്ട്. രണ്ടാമത്തെ കാരണം, ചിലര്‍ക്ക് ശരീരത്തില്‍ രോഗപ്രതിരോധശേഷി ഉള്ളത് കൊണ്ട് തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും കാണുന്നില്ല.
വൈറസ് ശരീരത്തില്‍ കയറിയാല്‍ സാധാരണ കാണുന്ന ലക്ഷണം 103 മുതല്‍ 104 ഡിഗ്രി വരെ പനി ഉണ്ടാകുന്നു. അതൊടൊപ്പം വരണ്ട ചുമ, ശ്വാസംമുട്ടല്‍ എന്നി ലക്ഷണങ്ങളുണ്ടെങ്കിലാണ് സാധാരണ കൊറോണ വൈറസ് ബാധ പിടിച്ചവരാണോ എന്ന് സംശയിക്കുക. എന്നാല്‍ ചിലരില്‍ ഈ ലക്ഷണങ്ങളൊന്നും കാണാതെ തന്നെ ഏകദേശം അഞ്ചോ ആറോ ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ പെട്ടെന്ന് ശ്വാസംമുട്ടല്‍ പോലെയോ നിമോണിയയുടെ ലക്ഷണങ്ങളോ കാണുന്നു. എന്നാല്‍ കൊറോണ പരിശോധനയില്‍ ഫലം പോസിറ്റീവായിരിക്കും. എന്നാല്‍ ഇവര്‍ ഫലം വരുന്നതിന് മുമ്പ്് തന്നെ പലരോടും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാവും. ഇത് കൂടുതല്‍ ആപത്തിലേക്കാണ് വഴിവെക്കുക.