ഒരു പ്രക്ഷോഭകന്‍ കൂടി കൊല്ലപ്പെട്ടതായി; പ്രതിഷേധവുമായി ജാമിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും തെരുവില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശനിയാഴ്ച ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് പുറത്ത് വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്ച പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനെതിരെ പൊലീസ് നരനായാട്ട് നടന്നതിന് ശേഷം വീണ്ടും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയതായാണ് വിവിരം. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമായി അഭിഭാഷകരടക്കം നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ ഡല്‍ഹി ജുമാ മസ്ജിദില്‍ വലിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ പിടികൂടാന്‍ പൊലീസ് പള്ളിയില്‍ പ്രവേശിക്കും എന്ന നിലയെത്തിയപ്പോള്‍ ആസാദ് അറസ്റ്റ് വരിക്കുകയായിരുന്നു. ദരിയാഗഞ്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

https://twitter.com/DesiPoliticks/status/1208281895513075712

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. മൂന്ന് ദിവസത്തെ പ്രതിഷേധത്തിലാണ് യുപിയില്‍ 14 പേര്‍ കൊല്ലപ്പെട്ടത്. ലക്‌നൌ അടക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. മൂന്ന് ദിവസത്തെ പ്രതിഷേധത്തിലാണ് യുപിയില്‍ 14 പേര്‍ കൊല്ലപ്പെട്ടത്. ലക്‌നൌ അടക്കം യുപിയിലെ 11 നഗരങ്ങളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 600ലധികം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ രാംപൂരിലെ പ്രതിഷേധപ്രകടനം അക്രമത്തിലേക്ക് വഴിമാറിയതോടെ പോലീസും സമരക്കാരും ഏറ്റുമുട്ടി. ഇവിടെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ ലഖ്‌നൗ,രാംപുര്‍ തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി.

ഇതിനിടെ മംഗളൂരു വെടിവയ്പില്‍ കര്‍ണാടക സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മംഗളൂരുവില്‍ ഇന്ന് വൈകീട്ട് ആറ് മണി വരെ കര്‍ഫ്യൂ ഉണ്ടാകില്ല എന്നും നാളെ മുഴുവന്‍ കര്‍ഫ്യൂ ഉണ്ടാകില്ല എന്നും യെദിയൂരപ്പ അറിയിച്ചു. അതേസമയം നിരോധനാജ്ഞ ഉടന്‍ ഒഴിവാക്കില്ലെന്നും യെദിയൂരപ്പ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ക്യാമ്പസില്‍ കയറി മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഡല്‍ഹിയിലെ ജെഎന്‍യു അടക്കമുള്ള മറ്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളടക്കം രാത്രി പൊലീസ് ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് ഈ സംഭവം ഇടയാക്കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ജാമിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയ്ക്കുള്ളത്. ജാമിയ ലൈബ്രറിയില്‍ കയറി പൊലീസ് നടത്തിയ അക്രമത്തില്‍ മുഹമ്മദ് മിന്‍ഹാജുദ്ദീന് ഇടത് കണ്ണ് നഷ്ടപ്പെടുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരു്ന്നു.