ആലുവ: ആലുവയില്‍ മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മെട്രോ അധികൃതര്‍ അറിയിച്ചു. ഇന്നു 11.30ന് ഉദ്ഘാടനം നടക്കാനിരിക്കെയാണ് ചടങ്ങ് മാറ്റിവെച്ചത്. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ പരിപാടിക്ക് ക്ഷണിക്കാത്തത് വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പെട്ട് ഉദ്ഘാടന ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. ഉദ്ഘാടനത്തിനായി അലങ്കരിച്ച വേദിയും മറ്റും നിമിഷ നേരം കൊണ്ട് അധികൃതര്‍ ഒഴിവാക്കി.