ഈ ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്

തിരുവനന്തപുരം: ഈ ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ 3 മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളത്തില്‍ ഭാഗികമാണ്. തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്കു 1.15വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. മഴക്കാലമായതിനാല്‍ മേഘങ്ങള്‍ ചിലപ്പോള്‍ കാഴ്ച മറച്ചേക്കും.

ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക.

സൂര്യഗ്രഹണം നഗ്‌നനേത്രം കൊണ്ട് കാണരുത്. സോളര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച കണ്ണടകള്‍ ഉപയോഗിച്ച് മാത്രമേ കാണാവൂ. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഫെയ്‌സ്ബുക് പേജിലൂടെ തത്സമയം ഗ്രഹണം കാണാം: h-ttp-s://www.f-a-c-e-boo-k.com/k-sstmu-seum/

SHARE