പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം ഒമ്പതിന്; സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന് പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍. നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനുവേണ്ടി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കണ്ടെത്തലുകള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.