സോളാര്‍ കേസ്: സരിതക്കും ബിജുവിനും മൂന്നു വര്‍ഷം തടവ്

പെരുമ്പാവൂര്‍: വിവാദമായ സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നു വര്‍ഷം തടവ്. കേസിലെ മറ്റു പ്രതികളായ ശാലു മേനോനെയും അമ്മ കലാദേവിയെയും ടീം സോളാര്‍ കമ്പനിയിലെ മണിലാലിനെയും വെറുതെ വിട്ടു. വഞ്ചനാകുറ്റമാണ് സരിതക്കും ബിജുവിനുമെതിരെ ചുമത്തിയിരുന്നത്. പെരുമ്പാവൂര്‍ സ്വദേശി സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്.

SHARE