അരപ്പട്ട കെട്ടിയ മെലനിയ ട്രംപിനെ ട്രോളി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കൂടെയുള്ള ഭാര്യ മെലനിയ ട്രംപിന്റേയും മകള്‍ ഇവാങ്ക ട്രംപിന്റെയും വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. വെള്ള ജസ് സ്യൂട്ടിലാണ് മെലാനിയ എത്തിയത്. സ്യൂട്ടിന്റെ അരഭാഗത്ത് പച്ച നിറത്തിലുള്ള ഒരു അരപ്പട്ടയും കെട്ടിയിട്ടുണ്ട്. മെലാനിയയുടെ വസ്ത്രം കരാട്ടെക്ക് അണിയുന്ന വസ്ത്രത്തെ അനുസ്മരിപ്പിക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.
‘മെലനിയ ധരിച്ചിരിക്കുന്നത് കരാട്ടെ വസ്ത്രമാണ്. ദേഹത്ത് അനുവാദം കൂടാതെ സ്പര്‍ശിക്കുന്ന ഇന്ത്യന്‍ പുരുഷന്മാരെ കുറിച്ച് അവര്‍ തീര്‍ച്ചയായും കേട്ടിരിക്കണം. സ്വയം പ്രതിരോധത്തിന് അവര്‍ തയ്യാറാണ്.’ ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. ‘ആഹാ, മെലാനിയയ്ക്ക് കരാട്ടെ ഗ്രീന്‍ ബൈല്‍റ്റ് കിട്ടിയിരിക്കുന്നു.

ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട് പ്രഥമ വനിതേ.’ മറ്റൊരാള്‍ കുറിച്ചു. അതേസമയം ഇവാങ്കയാകട്ടെ കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രമാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിനും തെരഞ്ഞെടുത്ത്. ഒരിക്കല്‍ ധരിച്ച വസ്ത്രം വീണ്ടും ധരിച്ച് ശക്തമായ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ് നല്‍കാനാണ് ഇവാങ്ക ശ്രമിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.
പിങ്ക് നിറത്തില്‍ ഫ്‌ളോറല്‍ പ്രിന്റില്‍ പഫ് സ്ലീവുള്ള വസ്ത്രമായിരുന്നു ഇവാങ്കയുടേത്. വസ്ത്രത്തിന്റെ വില കേട്ടും ഫാഷന്‍ ലോകം ഞെട്ടി. 2385 ഡോളറാണ് വില. അതായത് ഏകദേശം 1,71, 331 രൂപയാണ് വില.

SHARE