സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറും പേരാമ്പ്ര സ്വദേശിയുമായ എന്‍.കെ അഷ്‌റഫിനെയാണ് റൂറല്‍ എസ്.പി എം.കെ പുഷ്‌കരന്‍ സസ്‌പെന്റു ചെയ്തത്.

രാഷ്ട്രീയ കാര്യങ്ങളില്‍ പൊലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

നാദാപുരം മേഖലയിലെ പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റിട്ടത്. കഠ്‌വ സംഭവത്തില്‍ പ്രതിഷേധക്കുറിപ്പും അഷ്‌റഫ് ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു.

SHARE