‘ആ 130 കോടിയില്‍ ഞാനില്ല’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘ആ 130 കോടിയില്‍ ഞാനില്ല’, ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോദി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല’ എന്ന നിലപാടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കേരളത്തിന് പുറത്തും സോഷ്യല്‍ മീഡിയയുടെ നിലപാട് തരംഗമാകുന്നുണ്ട്.

SHARE