രാജ്യസഭാ ടി.വിയുടെ സംപ്രേഷണം നിര്‍ത്തിവെച്ച് അമിത് ഷായെ രക്ഷിച്ച സ്പീക്കറിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം

രാജ്യസഭയില്‍ നടന്ന പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ച രാജ്യസഭാ ടി.വിക്കെതിരെ വ്യാപക വിമര്‍ശം. ആഭ്യന്തര മന്ത്രി അമിത് ഷായെ രക്ഷിക്കാന്‍ വേണ്ടിയാണ് സംപ്രേഷണം നിര്‍ത്തിയത് എന്നാണ് വിമര്‍ശം. അസം കരാറിനെ കുറിച്ച് സംസാരിക്കവെയായിരുന്നു ടി.വി സംപ്രേഷണം തടസ്സപ്പെട്ടത്. അസമിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അസമില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അമിത് ഷാ വിവരിക്കാന്‍ തുടങ്ങി. എന്നാല്‍ അതിനിടക്ക് അസമില്‍ നിന്നൊരു എം.പി ഇത് സത്യമല്ലെന്ന് പറഞ്ഞതിന് ശേഷമാണ് ടി.വി സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെടുന്നത്.

സംപ്രേഷണം പുനരാരംഭിക്കപ്പോള്‍ മോദി സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. ട്വിറ്ററില്‍ പ്രമുഖര്‍ രൂക്ഷമായാണ് രാജ്യസഭാ ചെയര്‍മാന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

SHARE