വെള്ളറട: കണ്ണൂര്‍ വെള്ളടയില്‍ വസ്ത്രം അലക്കുന്നതിനിടയില്‍ കയ്യില്‍ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന് നായരുടെ ഭാര്യ തുളസിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
വൈകുന്നേരം ഏഴുമണിയോടെയാണ് തുളസിക്ക് പാമ്പ് കടിയേറ്റത്. വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കവേയാണ് തുളസിക്ക് പാമ്പ് കടിയേറ്റത്. നീറ്റലുണ്ടായെങ്കിലും കല്ലില്‍ ഉരഞ്ഞതാകുമെന്നാണ് ആദ്യം കരുതിയത്. കുറച്ച് കഴിഞ്ഞ് നീര് വന്ന് വീര്‍ക്കാന്‍ തുടങ്ങിയതോടെ മകന് സമീപത്തെ വൈദ്യശാലയില്‍ എത്തിച്ചു. അരോഗ്യനില മോശമായതിനെതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വൈദ്യന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.