സ്‌കൂള്‍ ബാഗില്‍ പാമ്പ്; കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടയ്ക്കലില്‍ വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. തെന്നലയിലെ യു.പി വിദ്യാര്‍ത്ഥി അനീഷയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകാന്‍ ബാഗ് തുറന്നപ്പോള്‍ പാമ്പ് പുറത്ത് ചാടുകയായിരുന്നു.

തലനാരിഴക്കാണ് കുട്ടി പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം സ്‌കൂള്‍വിട്ടുവന്ന കുട്ടി ബാഗ് മുറിയില്‍വെച്ച് കളിക്കാന്‍ പുറത്ത് പോയിരുന്നു.ആ സമയത്ത് മുറിയില്‍ പ്രവേശിച്ച പാമ്പ് ബാഗിലെത്തിയതാവാം എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികാരികളുമായി സംസാരിച്ചിരുന്നെന്നും സ്‌കൂളില്‍ നിന്ന് പാമ്പ് ബാഗിലെത്താന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് അധികാരികള്‍ അറിയിച്ചതെന്നും കുട്ടിയുടെ പിതാവ് അലവിക്കുട്ടി പറഞ്ഞു.

SHARE