പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്റെ കടിയേറ്റ് മരിച്ചു; വീഡിയോ

തിരുവനന്തപുരം: പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ സക്കീര്‍ ഹുസൈന്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാവായിക്കുളം ഇരുപത്തെട്ടാംമൈല്‍ കാഞ്ഞിരംവിളയില്‍ പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സക്കീര്‍. ഇതിനിടെയാണ് മൂര്‍ഖന്റെ കടിയേറ്റത്.

അവശനായ യുവാവിന്റെ വായില്‍ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു.

SHARE