വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വീണ്ടും പാമ്പ് കടിയേറ്റു

വയനാട്: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വീണ്ടും പാമ്പ് കടിയേറ്റതായി റിപ്പോര്‍ട്ട്. ബീനാച്ചി യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പ് കടിയേറ്റത്. കുട്ടിയെ വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പാമ്പ് കടിയേറ്റതിന്റെ ലക്ഷണവും ഇതു വരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നായിരുന്നു അധികൃതര്‍ ആദ്യം നല്‍കിയ വിശദീകരണം. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിതീകരിച്ചത്. കുട്ടിക്ക് ആന്റി വെനം നല്‍കിത്തുടങ്ങി

SHARE