അഞ്ചല്‍ കൊലപാതകം; കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും

ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ അമ്മ വീട്ടുകാര്‍ക്ക് കൈമാറും. ഉത്രയുടെ മരണശേഷം ഭര്‍ത്താവ് സൂരജ് ചൈല്‍ഡ് ലൈന്‍ ഉത്തരവ് പ്രകാരം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഉത്രയുടെ കുടുബം അഞ്ചല്‍ സ്‌റ്റേഷനിലെത്തിയാണ് ഒന്നരവയസുള്ള കുട്ടിയെ കൈമാറിയത്. അഞ്ചല്‍ സ്‌റ്റേഷനില്‍ വച്ചു തന്നെ തിരികെ കുഞ്ഞിനെ വാങ്ങിക്കുമെന്ന് ഉത്രയുടെ പിതാവ് വ്യക്തമാക്കി.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്. കുഞ്ഞിനെ തിരികെ ലഭിക്കാനായി തിങ്കളാഴ്ച അടൂര്‍ സ്‌റ്റേഷനിലേക്ക് ഉത്രയുടെ പിതാവ് പോയിരുന്നെങ്കിലും കുഞ്ഞിനെ സൂരജിന്റെ കുടുംബം പറക്കോടുള്ള വീട്ടില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റിയിരുന്നു.

SHARE