പാമ്പുകടിയേറ്റ വിദ്യാര്‍ഥി അമ്മയെ കാണാന്‍ സൈക്കിളില്‍ പോയി; ദാരുണാന്ത്യം

തൃശൂര്‍: പാമ്പുകടിയേറ്റ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാമ്പുകടിച്ചെന്ന വിവരം പറയാന്‍ ഒരു കിലോമീറ്റര്‍ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന 11 വയസുകാരനാണഅ മരണത്തിന് കീഴടങ്ങിയത്. അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊടുങ്ങല്ലൂര്‍ എറിയാട് കെവിഎച്ച്എസിനു സമീപം നീതിവിലാസം കോളനിയില്‍ കല്ലുങ്ങല്‍ ഷാജിയുടെ മകനാണ് ഷഫ്‌നാസ്. ശനിയാഴ്ച്ച വൈകിട്ട് വീടിനു സമീപം പറമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണു പാമ്പുകടിയേറ്റത്. എറിയാട് കെവിഎച്ച്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷഫ്‌നാസ്.

SHARE