അപകീര്‍ത്തി കേസ്; സ്മൃതി ഇറാനിക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം നല്‍കിയ അപകീര്‍ത്തി കേസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുപ്രീംകോടതി നോട്ടീസ്. 2013ല്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് നടപടി. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ചാനല്‍ ചര്‍ച്ചക്കിടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സഞ്ജയ് നിരുപമും സ്മൃതി ഇറാനിയും പരസ്പരം എതിര്‍ കക്ഷിയാക്കി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സ്മൃതി ഇറാനിക്കെതിരെ സഞ്ജയ് നിരുപം നല്‍കിയ കേസ് പിന്നീട് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇത് ചോദ്യം ചെയ്താണ് സഞ്ജയ് നിരുപം സുപ്രീംകോടതിയെ സമീപിച്ചത്.

SHARE