വെങ്കയ്യ നായിഡുവിന്റെ വാര്‍ത്താവിതരണം സ്മൃതി ഇറാനിക്ക്; നരേന്ദ്രസിങ് തോമറിന് നഗരം വികസനം

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ നഗരവികസന മന്ത്രിയായിരുന്ന വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ ഇനി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും നരേന്ദ്രസിങ് തോമറും വഹിക്കും. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വെങ്കയ്യ നായിഡുവിനെ പരിഗണിച്ച സാഹചര്യത്തിലാണ് വകുപ്പു വിഭജനം. വാര്‍ത്താവിതരണ വകുപ്പ് ടെക്‌സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി ചുമതലവഹിക്കും.

narendra-singh-tomar

അതേസമയം നഗരവികസന വകുപ്പിന്റെ അധിക ചുമതല നരേന്ദ്രസിങ് തോമറിനാണ് നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യ നായിഡുവിന്റെ പേര് എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

SHARE