ന്യൂഡല്‍ഹി: പാര്‍ലമെന്റിലായാലും പുറത്തായാലും വിവാദമാകുന്ന പ്രസ്താവനകളാണ് കൂടുതലായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്താറ്്. വിവാദങ്ങളോട് പ്രതികരിച്ച് സ്മൃതി നടത്തുന്ന പല പ്രതികരണങ്ങള്‍ പലതും ബിജെപിയെ കൂടുതല്‍ കുരുക്കിലേക്ക് എത്തിക്കുകയാണ് പതിവ്. അത്തരത്തിലൊരു പ്രതികരണമായിരുന്നു പൗരത്വ ഭേദഗതി ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയാനുള്ള ആവശ്യം. തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശവും ജാര്‍ഖണ്ഡിലെ തോല്‍വിയും പാര്‍ട്ടിയെ തേടിയെത്തിയത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സ്മൃതി ഇറാനി അത്തരത്തില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ടിക് ടോക് വഴി വൈറലായിരിക്കുന്നത്. ഇന്ത്യയില്‍ ഭാര്യമാര്‍ എന്തുകൊണ്ട് എപ്പോഴും ഭര്‍ത്താക്കന്മാരുടെ രണ്ടടി പുറകില്‍ നടക്കുന്നവെന്നതിന് സ്മൃതി പറയുന്ന വിശദീകരണമാണ് വൈറലായിരിക്കുന്നത്.
‘ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താവിന് പുറകില്‍ ഉണ്ടായിരിക്കണമെന്നത് ദൈവം തീരുമാനിച്ചതാണ്. കാരണം, ഭര്‍ത്താക്കമാര്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവനെ താങ്ങി നിര്‍ത്താനും, തളരാതെ പിടിച്ചു നിര്‍ത്താനും ശക്തിപ്പെടുത്താനും സ്ത്രീകള്‍ക്കേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് സ്ത്രീകള്‍ എപ്പോഴും ഭര്‍ത്താക്കന്മാരുടെ പുറകില്‍ നില്‍ക്കുന്നത്.’ സ്മൃതി ഇറാനി പറയുന്നു.
അനങ്ങിയാല്‍ സ്ത്രീയെ അധിക്ഷേപിക്കുന്നതായി പാര്‍ലമെന്റില്‍ ആരോപണമുയര്‍ത്തുന്ന സ്മൃതി ഇറാനിയുടെ വൈറല്‍ പ്രസ്താവനയെ ട്രോളി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. സ്മൃതി ഇറാനിയുടെ പ്രസംഗത്തിന് ആവേശത്തോടെ പ്രതികരിക്കുന്നവരെയും സോഷ്യല്‍ മീഡിയയില്‍ കാണാം.