രാജ്യം കൊറോണ ഭീതിയില്‍; നമുക്ക് അന്താക്ഷരി കളിക്കാമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

രാജ്യം കൊറോണ ഭീതിയിലാണ്. രാജ്യത്ത് ദിവസേന കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.എന്നാല്‍ രാജ്യത്ത് ഇതുവരെ യാതൊരു വിധത്തിലുള്ള പാക്കേജുകളും കേന്ദ്രം നടപ്പിലാക്കിയിട്ടില്ല.എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കേന്ദ്രമന്ത്രി സൃമ്തി ഇറാനിയുടെ ട്വിറ്റര്‍ പോസ്റ്റാണ്. കൊറോണ ഭീതിയിലുള്ള ജനതയെ അന്താക്ഷരി കളിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് മന്ത്രി.

മാര്‍ച്ച് 22നാണ് സൃമ്തി ഇറാനി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. നമ്മള്‍ 130 കോടി ജനങ്ങളുള്ള കുടുബമാണെന്നും അതിനാല്‍ ടാഗ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ട് പാടുകയോ ട്വീറ്റ് ചെയ്യുകയോ ചെയ്യാമെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു. ട്വിറ്റര്‍ അന്താക്ഷരി എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. കൊറോണ വ്യാപിക്കുന്ന സമയത്ത് സ്ത്രീ -ശിശുക്ഷേമ വകുപ്പ് യാതൊരു രീതിയിലുള്ള നടപടികളുമായി മുന്നോട്ട് വന്നിരുന്നില്ലെന്ന് മുമ്പ് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

SHARE