‘സ്മൃതി ഇറാനിയെ കാണാനില്ല’; അമേഠിയിലെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

കേന്ദ്രമന്ത്രിയും എം.പിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ അമേഠിയിലെങ്ങും പ്രത്യക്ഷപ്പെട്ടു. അമേഠിയിലെ 13 സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘ഞങ്ങള്‍ നിങ്ങളുടെ ട്വിറ്ററിലെ അന്ത്യാക്ഷരി മത്സരം കണ്ടിരുന്നു. ചില ആളുകള്‍ക്ക് ഭക്ഷണവും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അമേഠിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും നിങ്ങളോട് അറിയിക്കാന്‍ കാത്തിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് വഴി ഇവിടം നിങ്ങള്‍ക്കൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്നു’, പോസ്റ്ററിലെ വാചകമാണിത്. ആള്‍ ഇന്ത്യാ മഹിളാ കോണ്‍ഗ്രസ്സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഈ സംഭവം പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ദിവസങ്ങളിലായി വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് സ്മൃതി ഇറാനിയെ സ്വന്തം മണ്ഡലത്തില്‍ കണ്ടിട്ടുള്ളതെന്ന് പോസ്റ്ററില്‍ പറയുന്നു.

2019 മെയ് 25 ന് പാര്‍ട്ടി പ്രവര്‍ത്തകനായ സുരേന്ദ്രസിംഗിന്റെ മരണാനന്തരചടങ്ങുകള്‍ക്കായാണ് സ്മൃതി അവസാനമായി അമേഠിയിലെത്തിയത്.

SHARE