ന്യൂയോര്‍ക്ക്: പുകവലിക്കാരായ മുതിര്‍ന്നവരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ശ്വാസകോശ അര്‍ബുദം പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പുകവലിക്കുന്ന മാതാപിതാക്കളും മറ്റു മുതിര്‍ന്നവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളിലുണ്ടാക്കുന്നത്. പുകവലിക്കാത്ത എണ്‍പതിനായിരത്തോളം സ്ത്രീ പുരുഷന്മാരില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. അര്‍ബുദം പോലുള്ള മാരക രോഗങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഏക മാര്‍ഗം പുകവലി ഉപേക്ഷിക്കലാണ്. പുകവലിക്കാത്തവരോടൊപ്പം ജീവിക്കുന്നവരെ അപേക്ഷിച്ച് പുകവലിക്കാരുടെ കുട്ടികള്‍ക്ക് ഭാവിയില്‍ അര്‍ബുദം, ഹൃദ്രോഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുണ്ടാകാനുള്ള സാധ്യത 42 ശതമാനത്തിലേറെ കൂടുതലാണ്.