വാട്ട് എ ക്യാച്ച്: സ്മിത്തിന്റെ പറക്കും ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ഫീല്‍ഡിങ് കരുത്ത് ക്രിക്കറ്റ് മൈതാനം തൊട്ടറിഞ്ഞതാണ്. മികച്ച ഫീല്‍ഡിങ്ങുകളും ഉഗ്രന്‍ ക്യാച്ചുകളുമായി കളം നിറയുന്ന കംഗാരുപ്പട ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കാറില്ല. ന്യൂസിലാന്‍ഡിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം.

മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ബാക്ക് വാര്‍ഡ് പോയിന്റില്‍ പറന്ന് ഒറ്റക്കൈക്കൊണ്ടാണ് സ്മിത്ത്  കൈപ്പിടിയിലൊതുക്കിയത്. ഫലമോ ആറു റണ്‍സുമായി ബി.ജെ വാട്‌ലിങ് പുറത്തും.
പന്ത് എറിഞ്ഞ മാര്‍ഷും ആരാധരും ഒരു പോലെ അമ്പരന്ന നിമിഷം. മത്സരത്തില്‍ സ്മിത്ത് നേടിയ 164 റണ്‍സിന്റെ (157 പന്തില്‍)കരുത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. സിഡ്‌നിയില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സ്മിത്ത് കുറിച്ചത്.

watch video; 

SHARE