വീണ്ടും സ്മിത്ത്: പറക്കും ക്യാച്ചില്‍ പകച്ച് ക്രിക്കറ്റ് ലോകം

മെല്‍ബണ്‍: വീണ്ടും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ച്. ഇന്നലെ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാണ് സ്മിത്തിന്റെ പറക്കും ക്യാച്ച്. ബോള്‍ട്ടാണ് സ്മിത്തിന്റെ കിടിലന്‍ ക്യാച്ചില്‍ പുറത്തായത്. പാറ്റ് കുമ്മിന്‍സായിരുന്നു ബൗളര്‍. സ്ലിപ്പില്‍
വെച്ചായിരുന്നു സ്മിത്തിന്റെ മിന്നും ക്യാച്ച്. രണ്ടാം ഏകദിനത്തിലും സ്മിത്ത് മിന്നും ക്യാച്ച് എടുത്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഓസ്‌ട്രേലിയ 3-0ത്തിന് തൂത്തുവാരിയിരുന്നു. ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ മികവിലായിരുന്നു ഓസ്‌ട്രേലിയയുടെ പരമ്പര വിജയം.

സ്മിത്തിന്റെ രണ്ട് ക്യാച്ചുകളും കാണാം..