ഒരൊറ്റ ട്വീറ്റ്; മോര്‍ഗനെ സിക്‌സറിന് പറത്തി സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ട്വിറ്ററില്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന സെവാഗിനോട് മുട്ടാന്‍ പൊതുവെ ആരും നില്‍ക്കാറില്ല. അര്‍ണബ് ഗോസ്വാമി മുതല്‍ പലരും സെവാഗിന്റെ മാരക ട്രോളിന് മുന്നില്‍ ചൂളിപ്പോയവരാണ്.

എന്നാല്‍ ട്വിറ്ററില്‍ സെവാഗിനോട് ഏറ്റുമുട്ടലിന് ഒരുങ്ങാന്‍ സാഹസം കാണിച്ച ഒരേയൊരാള്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേര്‍സ് മോര്‍ഗനായിരുന്നു. ഒളിംപിക്‌സില്‍ ഇന്ത്യ മെഡല്‍ നേടാന്‍ കഴിയാതിരുന്നപ്പോള്‍ രാജ്യത്തെ പരിഹസിച്ചു മോര്‍ഗന്‍ ട്വീറ്റ് ചെയ്തതോടെയാണ് സെവാഗ് മോര്‍ഗനെതിരെ തിരിഞ്ഞത്. ഇരുവരും തമ്മിലുള്ള ട്വിറ്റര്‍ പോര് സോഷ്യല്‍മീഡിയയില്‍ പലപ്പോഴും വൈറലായിരുന്നു. ഒരിടവേളക്ക് നിര്‍ത്തിയ വെടിവെപ്പ് ഇപ്പോഴിതാ വീണ്ടും.
കബഡി ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ വീരു തന്നെയാണ് ആദ്യ വെടിപൊട്ടിച്ചത്.

‘England loose in a World Cup again.
Only the sport changes.This time it’s Kabaddi.

സ്‌പെല്ലിങ് തിരുത്തി മോര്‍ഗന്‍ തിരിച്ചടിച്ചു. LOOSE എന്നല്ല LOSE എന്ന് മാറ്റണമെന്ന് മോര്‍ഗന്‍. എന്നാല്‍, കബഡി ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയ ഉടന്‍ വീരുവിന്റെ കിടിലന്‍ മറുപടിയെത്തി. ഇന്ത്യ കണ്ടുപിടിച്ച സ്‌പോര്‍ട്‌സ് ഇനമായ കബഡിയില്‍ എട്ടാമത്തെ കിരീടമാണ് രാജ്യം നേടുന്നത്. എന്നാല്‍ ക്രിക്കറ്റ് കണ്ടുപിടിച്ച ഒരു രാജ്യം ഇപ്പോഴും സ്‌പെല്ലിങ് തെറ്റുകള്‍ നന്നാക്കുന്നതില്‍ മാത്രം മിടുക്കരാണ്’.

തുടര്‍ന്ന് മോര്‍ഗന്‍ തുടര്‍ച്ചയായി ട്വീറ്റുകളിട്ടെങ്കിലും വീരുവിന്റെ കിടിലന്‍ ട്വീറ്റിനു മുന്നില്‍ അതെല്ലാം പാളിപ്പോയി.

SHARE