പത്തനംതിട്ട: ജലനിരപ്പ് താഴ്ന്നതോടെ പമ്പാ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പമ്പാ അണക്കെട്ടിന്റെ അറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു.
ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയര്‍ത്തിയിരുന്നത്. പമ്പാ നദിയില്‍ 40 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന കണക്ക് കൂട്ടലില്‍ ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പമ്പയുടെയും കക്കാട്ടാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
നേരത്തെ രണ്ടു ഷട്ടറുകള്‍ മാത്രമാണ് തുറന്നിരുന്നത്. വെള്ളം 985 മീറ്റര്‍ എത്തുമ്പോള്‍ തുറക്കാനാണ് കേന്ദ്ര ജല കമ്മിഷന് നിര്‍ദേശിച്ചതെങ്കിലും 983.5 മീറ്റര്‍ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡാം തുറക്കുകയായിരുന്നു.
986.32 മീറ്റര്‍ ആണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 982.8 മീറ്റാണ് ഇപ്പോഴത്തെ ജലനിരപ്പ്.