ലാലുപ്രസാദ് യാദവിന്റെ ഉപദേശം കേട്ട് പ്രവര്‍ത്തകര്‍; ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ പശുവിനെ കെട്ടിയവര്‍ക്കെതിരെ കേസ്

പാറ്റ്‌ന: ബി.ജെ.പി നേതാവിന്റെ വീടിനുമുന്നില്‍ പശുവിനെ കെട്ടിയ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ലാലുപ്രസാദ് യാദവിന്റെ ആഹ്വാനപ്രകാരമായിരുന്നു വീടിനുമുന്നില്‍ പശുവിനെ കെട്ടാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.

ബീഹാറിലെ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബി.ജെ.പി നേതാവിന്റെ വീടിന് മുന്നിലാണ് പശുവിനെ കെട്ടിയത്. സംഭവത്തില്‍ അഞ്ചു പ്രവര്‍ത്തകര്‍ക്കെതിരെയും ലാലുപ്രസാദ് യാദവിനെതിരേയും ഹാജിപൂര്‍ സിവില്‍ കോടതി കേസ് ഫയല്‍ ചെയ്തു.

ബി.ജെ.പിയുടെ പശുസ്‌നേഹം വെറും കാപട്യമാണെന്നും നേതാക്കന്‍മാരുടെ വീടിന് മുന്നില്‍ കറവ വറ്റിയ പശുക്കളെ കെട്ടിയാലറിയാം അവരുടെ പശുസ്‌നേഹമെന്നുമായിരുന്നു ലാലുവിന്റെ പരാമര്‍ശം. വോട്ടിന് വേണ്ടിയുള്ളതാണ് ഗോസംരക്ഷണം. അതിനുപിറകില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയുമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശേഷം ബി.ജെ.പി നേതാക്കന്‍മാരുടെ വീടിന് മുന്നില്‍ കറവ വറ്റിയ പശുക്കളെ കെട്ടാന്‍ ലാലുപ്രസാദ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പശുവിനെ കെട്ടിയത്.

SHARE