എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം അച്ഛന്‍ പൊള്ളിച്ചു

കൊച്ചി: എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. കുട്ടിയെ വലിച്ചെറിയാറുണ്ടെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛന്‍ ആനന്ദ് മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു.

അതേസമയം കഴിഞ്ഞ മാസം അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

SHARE