ആനക്കയത്ത് സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം ആനക്കയത്ത് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ആനക്കയത്ത് ചെക്ക് പോസ്റ്റിന് സമീപം കടലുണ്ടിപ്പുഴയിലാണ് സഹോദരിമാരായ ഫാത്തിമ ഫിദ(13),ഫാത്തിമ്മ നിദ(11)എന്നിവര്‍ മരിച്ചത്. ഈരാമുക്ക് ചക്കാലക്കുന്നന്‍ അബൂബക്കറിന്റെ മക്കളാണിവര്‍.

ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് അപകടമുണ്ടായത്. ആനക്കയത്ത് ഉമ്മയുടെ വീട്ടിലെത്തിയ കുട്ടികള്‍ മാതാവിനൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഒഴുക്കില്‍പെട്ട കുട്ടികള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരുടേയും മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE