ആറാമത്തെ ടെസ്റ്റില്‍ നെഗറ്റീവ്; ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു

ലഖ്‌നൗ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു. അഞ്ചാമത്തെയും ആറാമത്തെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതോടെയാണ് ഗായികയെ ഡിസ്ചാര്‍ജ് ചെയ്തത്. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു ഇവര്‍.
തുടര്‍ച്ചയായി നാലു തവണ പോസിറ്റീവായ ശേഷമാണ് ഇവരുടെ ഫലം നെഗറ്റീവായത്. രണ്ടാഴ്ചയില്‍ ഏറെയായി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു ഇവര്‍. നെഗറ്റീവ് ഫലങ്ങളാണ് എങ്കിലും ചികിത്സ തുടരുമെന്ന് ആശുപത്രി ഡയറക്ടര്‍ പ്രൊഫ. ആര്‍.കെ ധിമാന്‍ വ്യക്തമാക്കി.

https://www.instagram.com/p/B-VDEeLl5CO/?utm_source=ig_web_copy_link


യു.കെയില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്. വിദേശത്തു നിന്ന് തിരിച്ചെത്തിയ ഗായിക നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഹോട്ടലുകളില്‍ പാര്‍ട്ടികളില്‍ പങ്കെടുത്തത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, മകന്‍ ദുഷ്യന്ത് സിങ്, കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ തുടങ്ങിയ പ്രമുഖര്‍ ഈ വിരുന്നുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.