ഇന്ത്യ മെയ് 21 നകം കോവിഡ് മുക്തമാകുമെന്ന് പഠന റിപ്പോര്‍ട്ട്

മെയ് 21നകം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് വ്യാപനം നിലയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സിങ്കപ്പുര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈനിലെ ഗവേഷകരാണ് ഇത്തരമൊരു വാദം മുന്നോട്ടുവെക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള രോഗബാധ സംശയിക്കുന്നവര്‍, രോഗം ബാധിച്ചവര്‍, രോഗവിമുക്തരായവര്‍ തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും എന്നിവയുടെ അടിസ്ഥാനത്തിലാണ് നിഗമനമെന്ന് വിദഗ്ധര്‍ പറയുന്നു.

മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ കോവിഡ്19 ന്റെ വ്യാപനം 97 ശതമാനവും കറയും. മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കോവിഡ് വ്യാപനത്തിന്റെ നിരക്ക് 97 ശതമാനവും കുറയും. ഡിസംബര്‍ എട്ട് ആകുമ്പോഴേക്കും രോഗം പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയിലെ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 26,496 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 19,868 പേര് നിലവില്‍ ചികിത്സയിലുണ്ട്.കണക്കുകള്‍ പ്രകാരമുള്ള നിഗമനമായതിനാല്‍ പൂര്‍ണമായും പ്രവചനം സാധ്യമാണോയെന്നാണ് ശാസ്ത്രലോകം നോക്കി കാണുന്നത്.

SHARE