വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന് ആര്‍.എസ്.എസ് വോട്ട് മറിക്കാന്‍ സാധ്യതയുണ്ടെന്ന് കെ മുരളീധരന്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന് ആര്‍.എസ്.എസ് വോട്ട് മറിക്കാന്‍ സാധ്യതയുണ്ടെന്ന് കെ മുരളീധരന്‍ എം.പി.
എന്‍.എസ്.എസിന്റെ ശരിദൂര നിലപാട് വട്ടിയൂര്‍ക്കാവില്‍ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ എന്‍.എസ്.എസിനെ പാഠം പഠിപ്പിക്കുകയാണ് സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും ലക്ഷ്യമെന്നും ഇതിനായി വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന് ആര്‍.എസ്.എസ് വോട്ട് മറിക്കാന്‍ സാധ്യതയുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നും കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്‍മാന്‍കെ മുരളീധരന്‍ പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സജീവ പ്രചാരണത്തിലാണ് കെ മുരളീധരന്‍ എം.പി. പരസ്യ പ്രചാരണം അവസാനിച്ചതോടെ നിശബ്ദപ്രചാരണത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.

SHARE