സിക്കിമില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

സിക്കിമില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ സൗത്ത് സിക്കിം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരേയും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക സംസ്ഥാനമായിരുന്നു സിക്കിം.

ചൈന, ഭൂട്ടാന്‍, ബംഗാള്‍ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ തന്നെ സിക്കിം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഗ്രീന്‍ സോണിലായിരുന്നു സിക്കിം.

ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. റബാംഗലയിലെ ക്വാറന്റൈന്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇന്ന് ഇയാളുടെ സ്രവങ്ങളുടെ പരിശോധനയില്‍ കൊറോണ പോസിറ്റീവാണ് എന്ന് കണ്ടെത്തുകയായിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി മുതല്‍ ടൂറിസ്റ്റുകള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

SHARE