മമ്മുക്കയും ലാലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നടന്‍ സിദ്ധീഖ്

വ്യത്യസ്ഥ റോളുകളിലൂടെയെത്തി അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച്ചവെച്ച നടനാണ് സിദ്ധീഖ്. മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഹാസ്യകഥാപാത്രങ്ങളും പേടിപ്പിക്കുന്ന കഥാപാത്രങ്ങളും സിദ്ധീഖിന്റേതായുണ്ട്. അടുത്തിടെ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയിച്ച സിനിമയെക്കുറിച്ചും സിദ്ധീഖ് പറയുന്നുണ്ട്. കൂട്ടത്തില്‍ സൂപ്പര്‍താരങ്ങളായ മമ്മുട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് പറയുകയാണ് താരം.

മമ്മുക്കയും മോഹന്‍ലാലും തമ്മിലുള്ള വ്യത്യാസം തോന്നിയിട്ടുള്ളത് മമ്മുക്ക ദേഷ്യം വരുമ്പോള്‍ സിദ്ധീഖ് എന്ന് വിളിക്കുന്നതും ലാല്‍ സിദ്ധീഖ് എന്ന് വിളിക്കുന്നതും തമ്മിലാണെന്ന് സിദ്ധീഖ് പറയുന്നു. ലാല്‍ സിദ്ധീഖ് എന്ന് വിളിക്കുക വളരെ സ്‌നേഹത്തോടുകൂടിയാണ് എന്ന് പറഞ്ഞു തുടങ്ങിയ താരം ലാലിനെക്കുറിച്ചായിരുന്നു പിന്നീട് പറഞ്ഞതെല്ലാം. ഏതു കാര്യവും വളരെ സില്ലിയായിട്ട് എടുക്കുന്നയാളാണ് ലാല്‍. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്നുള്ള മനോഭാവമാണ്. ദേഷ്യപ്പെടുകയോ, ഓവറായി സന്തോഷിക്കുകയോ ഇല്ല. അഭിനയിച്ച ഒരു പടം സൂപ്പര്‍ഹിറ്റാകുമ്പോള്‍ ലാലിനൊട്ടും എക്‌സൈറ്റ്‌മെന്റ് തോന്നുകയില്ല. അതിന് കാരണമായി ലാല്‍ പറയുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലോ സൂപ്പര്‍ഹിറ്റാകുന്നത് എന്നാണ്. ഇതിന് മുമ്പും ആയിട്ടില്ലേ എന്നും ഇനിയും സൂപ്പര്‍ ഹിറ്റാകണ്ടേ. നമ്മുടെ മിടുക്കൊന്നുമല്ലല്ലോ എത്രയോ പേര്‍ ശ്രമിച്ചിട്ടാണ് ഒരു പടം സൂപ്പര്‍ഹിറ്റാകുന്നത് എന്നും ലാല്‍ പറയും. എന്നാല്‍ പടം ഒട്ടും വിജയിച്ചില്ലെങ്കില്‍ പോലും ലാല്‍ ഒരു പരിധിവിട്ട് വിഷമിക്കാറുമില്ല. ആ സിനിമയുടെ വിധി അതാണ്. അങ്ങനെ എന്തുകാര്യവും വേറൊരു തലത്തില്‍ കാണുവാന്‍ കഴിവുള്ള ആളും മെച്യൂരിറ്റി കാത്തുസൂക്ഷിക്കുന്നയാളുമാണ് ലാല്‍-സിദ്ധീഖ് പറയുന്നു.

ജീവിതത്തില്‍ സെല്‍ഫ്മാര്‍ക്കറ്റിങ് ചെയ്യുന്നവരോട് തനിക്ക് വെറുപ്പാണെന്നും സിദ്ധീഖ് പറയുന്നു. ആത്മപ്രശംസ നടത്തുന്നത് കാണുമ്പോള്‍ വിമര്‍ശിക്കാറുണ്ട്. അതല്ല, അതിന്റെ നല്ല രീതിയെന്നും മറ്റൊരാള്‍ പറഞ്ഞുകേള്‍ക്കുമ്പോഴാണ് സന്തോഷമെന്നും താരം കൂട്ടിച്ചേര്‍ത്തു.