കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ക്കുള്ള മൂന്ന് ഓപ്ഷനുകള്‍ വെളിപ്പെടുത്തി സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ മൂന്ന് ഓപ്ഷനുകളാണുള്ളതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സുസ്ഥിര വികസനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന മതേതര മുന്നണി, സാമൂഹിക അസമത്വത്തിലും വിഭജനത്തിലും വിശ്വസിക്കുന്ന വര്‍ഗീയ മുന്നണി, തൂക്കു നിയമസഭ വരണമെന്നാഗ്രഹിക്കുന്ന ഒരു അവസരവാദ മുന്നണി. ഈ മൂന്ന് മുന്നണികളില്‍ ഏത് തെരഞ്ഞെടുക്കണമെന്നതാണ് വോട്ടര്‍മാര്‍ക്ക് മുന്നിലുള്ള ചോദ്യം. കര്‍ണാടകയിലെ ജനങ്ങള്‍ ബുദ്ധിപരമായി തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെക്കാള്‍ ബഹുദൂരം മുന്നിലാണ്. അമിത് ഷായുടെ തന്ത്രങ്ങളൊന്നും സിദ്ധരാമയ്യയുടെ ജനപ്രീതിക്ക് മുന്നില്‍ ഏല്‍ക്കുന്നില്ല. നേരത്തെ സിദ്ധരാമയ്യ തനിക്ക് പറ്റിയ ഏതിരാളിയല്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യെദിയൂരപ്പ ചിത്രലില്ലാത്ത അവസ്ഥയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്.

SHARE