കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: ‘യോഗി വന്നാല്‍ ഞങ്ങള്‍ക്കെളുപ്പമായി’; യോഗിയെ പരിഹസിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബാംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരിഹസിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.യോഗിയുടെ പ്രചാരണം ബി.ജെ.പിക്ക് തിരിച്ചടി നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

അടുത്തയാഴ്ച്ചയാണ് യോഗി ആദിത്യനാഥ് കര്‍ണ്ണാടകയിലെത്തുന്നത്. ആറു ദിവസത്തെ പ്രചാരണപരിപാടികളിലാണ് യോഗി പങ്കെടുക്കാനിരിക്കുന്നത്. ഈ അവസരത്തിലാണ് പരിഹാസവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. യോഗിയുടെ വരവ് ബി.ജെ.പിക്ക് മൈനസ് പോയന്റായിരിക്കും നല്‍കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഉത്തര്‍പ്രദേശിലെ യോഗിയുടെ ഒരു വര്‍ഷത്തെ ഭരണം പരാജയമാണെന്നും സ്വന്തം മണ്ഡലത്തില്‍ തന്നെ ബി.ജെ.പി പരാജയപ്പെട്ടുവെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്ത് നല്‍കാമെന്ന് പറഞ്ഞാലും കര്‍ണ്ണാടകയിലെ ജനങ്ങള്‍ വിഷം വമിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ അവഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 12-നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക രാഹുല്‍ഗാന്ധി പുറത്തിറക്കി.

SHARE