ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യം; യോജിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് മുസ്്‌ലിംലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. സൂപ്രീം കോടതി ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നാകെ പൗരത്വ (ഭേദഗതി) ബില്ലിനെ ചോദ്യം ചെയ്ത 144 ഹരജികളാണ് എത്തിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് രാവിലെ 10.50തോടെ ഹര്‍ജികള്‍ പരിഗണിച്ചു തുടങ്ങി. രാജ്യം ഉറ്റുനോക്കുന്ന കേസില്‍ കോടതി നമ്പര്‍ ഒന്നില്‍ അനുഭവപ്പെട്ട തിക്കുംതിരക്കിലും രാവിലെ 10.30 പരിഗണിക്കേണ്ട ഹര്‍ജി 20 മിനുട്ട് വൈകിയാണ് പരിഗണിച്ചത്.

സാങ്കേതിക തടസം മുന്‍നിര്‍ത്തി മുഴുവന്‍ ഹര്‍ജികളിലും വാദത്തിന് കഴിയില്ലെന്ന് പറഞ്ഞാണ് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദം തുടങ്ങിയത്. അതേസമയം ഈ വാദം ഗണ്ഡിച്ച കബില്‍ സിബല്‍ എന്‍പിആര്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ നിയമത്തിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടു.

വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് പരിഗണിക്കണമെന്ന് വാദിച്ച് കപില്‍ സിബല്‍. സിബലിന്റെ വാദത്തോട് യോജിച്ച് സീനിയര്‍ അഡ്വ രാജീവ് ധവാന്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതുണ്ടോ എന്ന് ആദ്യം തീരുമാനിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
ഭരണഘടനാ ബെഞ്ച് ഉടന്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് എഎം സിംഗ്വി ആവശ്യപ്പെട്ടു. വാദം സമ്മതിച്ച കപില്‍ സിബല്‍, ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് വരെ സിഎഎ പ്രക്രിയ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും വാദിച്ചു.

എന്‍പിആര്‍ പ്രക്രിയ ഏപ്രിലില്‍ ആരംഭിക്കുമെന്നും അതിനാല്‍ അതിനുമുമ്പ് എന്തെങ്കിലും ചെയ്യണമെന്നും കോടതിയോട് കപില്‍ സിബല്‍.