ഉല്ലാസം ചിത്രത്തെക്കുറിച്ച് ഷൈന്‍ നടത്തുന്നത് വ്യാജ പ്രചരണം; ഷൈനെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍

കൊച്ചി: ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ പ്രതിഫലമായി സംബന്ധിച്ച് നടന്‍ ഷെയ്ന്‍ നിഗം നടത്തുന്നത് വ്യാജ പ്രചരണമെന്ന് നിര്‍മ്മാതാക്കള്‍. 25 ലക്ഷമാണ് കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും അത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്റെ പക്കലുണ്ടെന്നുമാണ് ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. അതേസമയം ചിത്രത്തിന്റെ ഡബ്ബിംഗുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

‘ഷെയ്‌നിന് 25 ലക്ഷം രൂപ മാത്രമേ കരാറില്‍ പറഞ്ഞിട്ടുള്ളൂ. ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്റെ കൈവശമുണ്ട്. അതേസമയം 45 ലക്ഷം രൂപ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌നിന്റെ വാദം തെറ്റാണ്. കരാര്‍ രേഖകള്‍ ആവശ്യമെങ്കില്‍ പുറത്ത് വിടും’ എന്നാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം ഇന്ന് ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യുന്നതിനായി താരസംഘടനയായ ‘എഎംഎംഎ’യുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. ഷെയ്‌നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

SHARE