വിലക്കിലൊതുങ്ങില്ല; ഷൈന്‍ നിര്‍മ്മാതാവാകുന്നു

മലയാളസിനിമയില്‍ വിലക്ക് നിലനില്‍ക്കെ നിര്‍മ്മാതാവാനൊരുങ്ങി ഷൈന്‍ നിഗം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. നവാഗത സംവിധായകര്‍ ഒരുക്കുന്ന രണ്ട് ചിത്രങ്ങളാണ് താന്‍ നിര്‍മ്മിക്കാന്‍ പോവുന്നത് എന്നാണ് ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

‘സിംഗിള്‍’, ‘സാരമണി കോട്ട’ എന്നാണ് ചിത്രങ്ങളുടെ പേരെന്നും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഷൈന്‍ പറഞ്ഞു.

അതേസമയം, വിദേശത്ത് നിന്ന് മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് ഫെഫ്കയെ പ്രതിനിധീകരിച്ച് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഈ വരുന്ന 22ന് എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. അതിനു ശേഷം ഷൈനുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും ചിത്രങ്ങള്‍ മുടങ്ങിപ്പോകാന്‍ അനുവദിക്കില്ലെന്നുമാണ് ബി ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

SHARE