മുടിവെട്ടി ഷൈന്‍ നിഗം; വിവാദം; വെയില്‍ ടീം പ്രതിസന്ധിയിലാകും

കൊച്ചി: വെയില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ മുടിവെട്ടി പുതിയ ലുക്കില്‍ യുവനടന്‍ ഷൈന്‍നിഗം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പുതിയ മേക്കോവര്‍ താരം പുറത്ത് വിട്ടത്. മുടിപറ്റെവെട്ടി താടിയും മീശയും എടുത്ത് കളഞ്ഞിട്ടുള്ള നടന്റെ ചിത്രമാണ് പുതിയത്. ഇതോടെ വെയില്‍ സിനിമയുടെ ചിത്രീകരണം പാതി വഴിയില്‍ മുടങ്ങുമോ എന്നതാണ് ആശങ്ക.

വെയില്‍ എന്ന ചിത്രവുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. വെയിലിലെ കഥാപാത്രത്തിനായി നീട്ടിവളര്‍ത്തിയ മുടി ഷെയ്ന്‍ വെട്ടിയത് ചിത്രീകരണം മുടക്കാനാണെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ പുത്തന്‍ മേക്കോവര്‍ അണിയറ പ്രവര്‍ത്തകരോടുള്ള പ്രതിഷേധ സൂചകമായാണ് എന്ന് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, വെയിലിന്റെ ചിത്രീകരണവുമായി താന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിത്രീകരണ വേളയില്‍ ശാരീരിക ബുദ്ധിമുട്ടുകളും തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും താരം കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

SHARE