‘അവര്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണ്’; ഷൈന്‍ നിഗം

കൊച്ചി: അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്നും ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും നടന്‍ ഷൈന്‍ നിഗം. പൗരത്വ നിയമഭേദഗതിക്കെതിരെ സിനിമാതാരങ്ങള്‍ നടത്തിയ ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷൈന്‍ നിഗം. അവര്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും നടന്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ നമ്മുടേത്. ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ. നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മള്‍ രണ്ടാംകിട പൌരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക? വളരെ ചെറിയ ഒരു കൂട്ടം ആള്‍ക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരില്‍ തമ്മില്‍ ഭിന്നിപ്പിക്കുക എന്നുള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. പക്ഷെ ഒരുപാട് ആളുകള്‍ യംഗ്‌സ്‌റ്റേഴ്‌സും മുതിര്‍ന്നവരും എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ല എന്നു നമുക്ക് ഒരു പ്രതീക്ഷയും ഉണ്ട്. എന്തായാലും ഇന്ന് ഡിസംബര്‍ 23ആം തീയതി തിങ്കളാഴ്ച എറണാകുളത്തു നിന്നു കൊച്ചിയിലേക്ക് എല്ലാവരും ചേര്‍ന്ന് ഒരു വലിയ മാര്‍ച്ച് നടത്തുവാണ്. 3 മണിക്ക് രാജേന്ദ്രമൈതാനത്തുനിന്നു തുടങ്ങും. രാത്രി ഫോര്‍ട്ടുകൊച്ചിയില്‍ മ്യൂസിക്കും ഒക്കെയായി ഒരു വലിയ പരിപാടിയും ഉണ്ട്. ഞാന്‍ പോകുന്നുണ്ട്. നിങ്ങളും വരണം. സുഹൃത്തിക്കളെയും കൂട്ടി വരണം.
ഒറ്റക്കല്ല, ഒറ്റക്കെട്ട്.

ഒറ്റക്കല്ല, ഒറ്റക്കെട്ട്
വിദ്വേഷത്തെ വെല്ലുവിളിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ പദയാത്ര

ഇന്ന് ഡിസംബര്‍ 23ആം തീയതി വൈകുന്നേരം മൂന്നു മണിക്ക് രാജേന്ദ്രമൈതാനത്തു നിന്നും ഫോര്‍ട്ടുകൊച്ചി വാസ്‌കോ സ്‌ക്വയറിലേക്ക്. അവിടെ പാട്ടും പറച്ചിലും രാത്രിയില്‍.
ഞാന്‍ പോകുന്നുണ്ട്. നിങ്ങളും വരണം, ഒറ്റക്കല്ല, ഒറ്റക്കെട്ടായി ഫ്രണ്ട്‌സിനെയും കൂട്ടി വരണം.

SHARE