മിസ്റ്റര്‍ അമിത് ഷാ, താങ്കള്‍ എന്തു തന്നെ കാണിച്ചാലും മമ്പുറം തങ്ങളും കോന്തു നായരും തുടരുക തന്നെ ചെയ്യും

ശുഐബുല്‍ ഹൈതമിയുടെ കുറിപ്പ്:

വടക്കുകിഴക്കില്‍ നിന്ന് വരുന്ന വീഡിയോകള്‍ നോക്കൂ,
അഭ്യസ്തവിദ്യരായ യൗവനം തെരുവിലാണ്,തങ്ങള്‍ക്ക് നേരെ നീളുന്ന മീഡിയാ മൈക്കുകള്‍ നോക്കി അവര്‍ മുസ്ലിംകള്‍ക്ക് വേണ്ടി അലറുകയാണ്. ‘ഞങ്ങളുടെ സഹോദരങ്ങളെ മുസ്ലിംകളെ ഒഴിവാക്കി ഞങ്ങള്‍ക്ക് പൗരത്വം വേണ്ടാ’ എന്ന് പറയുന്നത് ഹിന്ദു അഭയാര്‍ത്ഥികളാണ്.
‘അമിത്ഷാ തുലയട്ടെയെന്ന് ‘ചങ്ക് പൊട്ടിപ്പറയുന്ന ആ യുവാക്കളും യുവതികളും ഹിന്ദുക്കളാണ്.
പൗരത്വ ഭേദഗതി ബില്‍ നടപ്പില്‍ വന്നാല്‍ മുസ്ലിമാകുമെന്ന പറഞ്ഞ ഒരു ഹര്‍ഷ് മന്ദര്‍ മാത്രമല്ല ,നൂറുക്കണക്കിന് ഹിന്ദുക്കളുണ്ട്. പാര്‍ലമെന്റില്‍ ഇവ്വിഷയത്തില്‍ അമിത്ഷായെ വെപ്രാളം തീറ്റിക്കുന്ന കേരളത്തിലെ തരൂര്‍ മുതല്‍ ബംഗാളിലെ സുപ്രിയ വരെയുള്ള പോരാളികളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. നരേന്ദ്രമോദി കള്ളനാണ് എന്ന് രാജ്യമൊന്നടങ്കം വിളിച്ച് പറഞ്ഞ രാഹുല്‍ഗാന്ധി ഹിന്ദു പശ്ചാലത്തലക്കാരനാണ്. ഇന്ന് ശിവസേനക്കാരെ വരെ വരഞ്ഞകള്ളിയില്‍ നിര്‍ത്തിയത് കോണ്‍ഗ്രസ്സിലെ ഹിന്ദുക്കളാണ്. നാവില്ലാതെ പോയ അഭയാര്‍ത്ഥി മുസ്ലിംകളുടെ നാവായുയര്‍ന്ന് അമിത് ഷായോട് തന്നെപ്പോലെയുള്ള തായോളികളെ മുസ്ലിംകള്‍ക്കല്ല ഒരു ചുക്കിനും ചുണ്ണാമ്പിനും പേടിയില്ല എന്ന മാസ് ഡയലോഗടിച്ച് ഭാരതത്തിന്റെ രോമങ്ങള്‍ ആണികളായ് പൊങ്ങി കീജയ് വിളിപ്പിച്ച കബില്‍ സിബല്‍ ഹിന്ദുവാണ്. അതായത് ആര്‍.എസ്.എസിന് ഇവിടെ തോല്‍പ്പിക്കേണ്ടി വരിക മുസ്ലിംകളെയല്ല ,യഥാര്‍ത്ഥ ഹിന്ദുക്കളെയാണ്.

എത്ര സുന്ദരമായ നാടാണ് ഭാരതം. മുസ്ലിംകള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഓരോ ഹൈന്ദവനും സ്‌നേഹാഭിവാദ്യങ്ങള്‍.
മമ്പുറം തങ്ങളും കോന്തുനായരും തുടരുക തന്നെ ചെയ്യും.

SHARE