ഷുഹൈബ് വധം; പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ശുഹൈബിന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായതോടെ ഭരണപക്ഷ യുവ എം.എല്‍.എമാര്‍ എതിര്‍പ്പുമായി രംഗത്തെത്തി വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കുകയായിരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍.